Sorry, you need to enable JavaScript to visit this website.

ജി. ഡി. പി വളര്‍ച്ചാ നിരക്ക് നെഹ്‌റുവിന്റെ കാലത്തേത്; ഇന്ത്യ തിളങ്ങുന്നില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂദല്‍ഹി- കോവിഡില്‍ നിന്നുള്ള വീണ്ടെടുക്കല്‍ നിരക്കില്‍ നിന്ന് ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജി. ഡി. പി) കുറച്ചാല്‍ അത് നെഹ്റുവിന്റെ കാലത്ത് നേടിയ നിരക്കായ നാല് ശതമാനത്തില്‍ താഴെയാകുമെന്ന് ബി. ജെ. പി. നേതാവ് സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റ്. അതുകൊണ്ടുതന്നെ ഇന്ത്യ തിളങ്ങുന്നുവെന്ന അവകാശവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ ജി ഡി പി നിരക്ക് നാല് ശതമാനത്തില്‍ താഴെയാണെന്ന് വ്യക്തമാകുമെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. 

2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ച 6.1 ശതമാനത്തിലേക്ക് വളര്‍ന്നതായി കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ കണക്കുകള്‍ നിരത്തിയത്. ഇത് വാര്‍ഷിക ജി. ഡി. പി. വളര്‍ച്ചാ നിരക്ക് നേരത്തെ കണക്കാക്കിയ 7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി ഉയര്‍ത്തി.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ താന്‍ നന്നായി വിശകലനം ചെയ്തിട്ടുണ്ടെന്നും ഇന്ത്യ തിളങ്ങുന്നു എന്ന എല്ലാ സംസാരവും അടിസ്ഥാനരഹിതമാണെന്നും പറഞ്ഞ സുബ്രഹ്മണ്യന്‍ സ്വാമി ഈ സ്ഥിതിവിവരക്കണക്കുകള്‍ താന്‍ ഉടന്‍ അവതരിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ചുരുക്കത്തില്‍, ജി. ഡി. പിയുടെ വളര്‍ച്ചാ നിരക്ക് കൊറോണയില്‍ നിന്നുള്ള വീണ്ടെടുക്കല്‍ 4 ശതമാനത്തില്‍ താഴെയാണ്, അതാണ് നെഹ്റു കാലഘട്ടത്തില്‍ നേടിയത്- സ്വാമി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

ഐ. സി. ആര്‍. എയുടെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായരുടെ അഭിപ്രായത്തില്‍ നാലാം പാദത്തിലെ ഇന്ത്യയുടെ അപ്രതീക്ഷിത ജി. ഡി. പി വളര്‍ച്ച മൊത്തത്തിലുള്ള ജി. ഡി. പി വളര്‍ച്ചയെ 7.2 ശതമാനത്തിലേക്ക് ഉയര്‍ത്തിയെന്നാണ്. 

2021-22 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ 9.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ചാ നിരക്ക് വളരെ കുറവാണ്. ഉത്പാദന മേഖലയിലെ മൊത്ത മൂല്യവര്‍ധിത വളര്‍ച്ച ഒരു വര്‍ഷം മുമ്പ് 0.6 ശതമാനത്തില്‍ നിന്ന് മാര്‍ച്ച് പാദത്തില്‍ 4.5 ശതമാനമായി ഉയര്‍ന്നു.
കൂടാതെ, ജനുവരി- മാര്‍ച്ച് മാസങ്ങളില്‍ കാര്‍ഷിക മേഖലയും കുത്തനെ ഉയര്‍ന്നു. കാരണം അതിന്റെ മൊത്ത മൂല്യവര്‍ധിത വളര്‍ച്ച മുന്‍ പാദത്തിലെ 4.7 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായും 2022 ആദ്യ പാദത്തില്‍ 4.1 ശതമാനമായും ഉയര്‍ന്നു.

2022 സാമ്പത്തിക വര്‍ഷത്തിലെ 14.8 ശതമാനത്തില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ നിര്‍മ്മാണ മേഖല 10 ശതമാനമായി കുറഞ്ഞു.

കയറ്റുമതിയിലും ഇറക്കുമതിയിലുമുണ്ടായ ഇടിവിന്റെ സാമ്പത്തിക കാഴ്ചപ്പാടുകളും മറച്ചുവെക്കുകയായിരുന്നു.

Latest News