എസ് എഫ് ഐ നേതാവിനെ എഴുതാത്ത പരീക്ഷ പാസാക്കിയതില്‍ അന്വേഷണം വേണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം - മഹാരാജാസ് കോളേജിലെ പി ജി വിദ്യാര്‍ത്ഥിയും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കിയത് ആരാണെന്ന് കണ്ടുപിടിക്കാന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രതിഷേധം ഉയര്‍ന്നതോടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തിയെങ്കിലും എസ് എഫ് ഐ നേതാവിന് കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും വഴിവിട്ട സഹായം ലഭിച്ചുവെന്ന് വ്യക്തമാണ്. കേരളത്തില്‍ എസ് എഫ് ഐക്കാര്‍ക്ക് എന്തും നടക്കുമെന്ന സാഹചര്യമാണുള്ളത്. പി എസ് സി പരീക്ഷയില്‍ പോലും എസ് എഫ് ഐക്കാര്‍ക്ക് വേണ്ടി ക്രമക്കേട് നടത്തിയ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും  കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

 

Latest News