ഹജ്ജിനെത്തിയ കോഴിക്കോട് സ്വദേശി മക്കയില്‍ നിര്യാതനായി

മക്ക-ഹജ് കര്‍മം നിര്‍വഹിക്കാനെത്തിയ  കോഴിക്കോട് കുന്നമംഗലം സ്വദേശി ഉണ്ടോടിയില്‍ അന്ത്രുമാന്‍ (70) നിര്യാതനായി. ഹജ് കമ്മറ്റി വഴി കോഴിക്കോട് നിന്നുള്ള ആദ്യവിമാനത്തില്‍ എത്തിയ ഇദ്ദേഹം മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ക്ലിനിക്കിലാണ് മരിച്ചത്. ഭാര്യ സുബൈദയോടൊപ്പമാണ് ഹജ്ജിന്  എത്തിയത്.
ജിദ്ദയില്‍ വിമാനം ഇറങ്ങി ബസ് മാര്‍ഗം മക്കയില്‍ താമസ സ്ഥലത്ത് എത്തിയ ഉടന്‍ സുഖമില്ലാതായിരുന്നു. തുടര്‍ന്ന് കെ എം സി സി വളണ്ടിയര്‍മാരാണ് ക്ലിനിക്കില്‍ എത്തിച്ചത്.   ചൊവ്വാഴ്ച രാവിലെ 11 മണിയോടെ  ഹൃദയാഘാതം മൂലമാണ് മരണം.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

 

 

Latest News