മന്ത്രവാദത്തിന്റെ പേരില്‍ മലപ്പുറത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ മന്ത്രവാദി അറസ്റ്റില്‍

മലപ്പുറം - മന്ത്രവാദത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ മന്ത്രവാദി അറസ്റ്റില്‍. മലപ്പുറം എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജു (34) ആണ് പിടിയിലായത്. കുടുംബത്തിലെ ദുര്‍മരണങ്ങളും, അനിഷ്ട സംഭവങ്ങളും ഒഴിവാക്കാന്‍ പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ മാസം 29 നാണ് സംഭവം. വീട്ടിലെത്തിയ ഇയാള്‍ 16 കാരിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് മന്ത്രവാദവും പീഡനവും നടന്നത്. താന്‍ പീഡിപ്പിക്കപ്പെട്ട കാര്യം പെണ്‍കുട്ടി സുഹൃത്തിനോട് വെളിപ്പെടുത്തുകയായിരുന്നു. സുഹൃത്ത് ചൈല്‍ഡ് ലൈനിലും എടവണ്ണ പോലീസിലും വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഷിജു അറസ്റ്റിലായത്.

 

Latest News