കോഴിക്കോട്- സംസ്ഥാനത്ത് കാലവർഷമെത്താൻ ഇനിയും വൈകിയേക്കുമെന്ന് സൂചന. അറബിക്കടലിലെ ശക്തമായ ചക്രവാതച്ചുഴിയിൽപ്പെട്ട കാലവർഷക്കാറ്റ് ഗതിമാറിയതാണ് പ്രതിസന്ധിക്ക് കാരണം. കാലവർഷം ശക്തമാകാൻ രണ്ടാഴ്ചകൂടി കഴിഞ്ഞേക്കും. അതേസമയം, കാലവർഷം എത്തിയാലും ദുർബലമായേക്കും. ചുഴലിയുടെ സ്വാധീനത്തിൽ വരുംദിവസം മിക്കയിടത്തും മോശമില്ലാത്ത മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ജൂൺ അഞ്ചിനോ ആറിനോ മഴക്കാലം എത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ അറബിക്കടലിൽ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തു രൂപപ്പെട്ട ചക്രവാതച്ചുഴി( സൈക്ലോൺ സർക്കുലേഷൻ)യുടെ സ്വാധീനമുണ്ടായി.
ജൂണിലും ജൂലൈയിലും മഴ കുറയുകയും ഒാഗസ്റ്റ്, സെപ്റ്റംബർ കാലത്ത് അതിശക്തമായ മഴ ലഭിക്കുകയും ചെയ്യുമെന്ന പ്രവചനവുമുണ്ട്.






