രാഹുൽ ഗാന്ധിയുടെ പേഴ്‌സണൽ സ്റ്റാഫിനെ കേന്ദ്രം പിൻവലിച്ചു

ന്യൂദൽഹി- ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പഴ്‌സനൽ സ്റ്റാഫിനെ പിൻവലിച്ച് പൊതുഭരണ വകുപ്പിന്റെ ഉത്തരവിറക്കി. പഴ്‌സനൽ അസിസ്റ്റന്റ്, ഡ്രൈവർ എന്നിവരെയാണ് നീക്കിയത്. 

എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ രാഹുൽ തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. രാഹുൽ ഗാന്ധിയെ, 2019ലെ മോഡി പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെയാണ് ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയത്.

Latest News