Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൃശൂരിൽ ടോറസ് ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ - ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ചാവക്കാട് മണത്തല മുല്ലത്തറയിലാണ് സംഭവം. വെസ്റ്റ് ബംഗാൾളിലെ മുർഷിദാബാദ് സ്വദേശി നാസറുൽ ഷെയ്ക്കാ(35)ണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
 ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടം ക്ഷണിച്ചുവരുത്തിയത്. പൊന്നാനി ഭാഗത്തുനിന്നും വരികയായിരുന്ന ടോറസ് ലോറി മണത്തറ മുല്ലത്തറയിൽ വെച്ച് തിരിക്കുന്നതിനിടയിൽടേ, സൈക്കിളുമായി നിൽക്കുകയായിരുന്ന നാസറുൽ ഷെയ്ക്കിനെ ഇടിച്ചിട്ട് ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. തുടർന്ന് മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ നാസറിനെ ഉടനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ തുടർ നടപടികൾ സ്വീകരിച്ചു.


 

Latest News