മദ്യലഹരിയില്‍ മകന്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു

തൃശൂര്‍ - മദ്യലഹരിയില്‍ മകന്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു. ചേലക്കര കുറുമല കോച്ചിക്കുന്ന് നമ്പ്യാത്ത് ചാത്തന്‍ (80) ആണ് മരിച്ചത്.
കഴിഞ്ഞ മെയ് 16നാണ് തര്‍ക്കത്തിനിടെ മകന്‍ രാധാകൃഷ്ണന്‍ (53) ചാത്തനെ  ക്രൂരമായി മര്‍ദിക്കുകയും കല്ല് കൊണ്ട് തലക്കും ദേഹമാകെയും ഇടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് അവശ നിലയിലായ ചാത്തന്‍ ഒരാഴ്ചയോളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടിലെത്തിച്ച് ചികിത്സ തുടരുന്നതിനിടെയാണ് മരണം. രാധാകൃഷ്ണന്‍ നിലവില്‍ റിമാന്‍ഡിലാണ്.

 

Latest News