ബെംഗളൂരുവില്‍ മലയാളി യുവതിയെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളുരു - ബെംഗളൂരുവില്‍ മലയാളി യുവതിയെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളമശേരി ലക്ഷ്മിഭവനത്തില്‍ ശ്രീനിവാസന്റെ മകള്‍ നീതു (27) ആണ് മരിച്ചത്. ബെംഗളൂരുവിലെ ബസവനഗര്‍ എസ് എല്‍ വി അപ്പാര്‍ട്ട്മെന്റിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ്  നീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. നീതുവിന്റെ ഭര്‍ത്താവ് ശ്രീകാന്ത് ആന്ധ്ര സ്വദേശിയാണ്. ഇവരുടെ ഒന്നര വയസ്സുകാരി മകള്‍ കളമശേരിയിലെ നീതുവിന്റെ വീട്ടിലായിരുന്നു.ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ച നീതുവിനെ വെളുപ്പിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

 

Latest News