വാട്‌സാപ്പ് വ്യാജ പ്രചാരണം  29 പേര്‍ക്ക് ജീവഹാനി 

വാട്‌സാപ്പിലൂടെ പ്രചരിച്ച ഒരു നുണ ഇന്ത്യയില്‍ 29 ജീവനുകള്‍  കവര്‍ന്നെടുത്തു.  കുട്ടികളെ കടത്തും അവര്‍ വരും, നിങ്ങളുടെ കുട്ടികളെ എടുക്കും, ഓടി രക്ഷപെടും കുറച്ച് നാളുകളായി വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഒരു സന്ദേശമായിരുന്നു ഇത്. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ കുട്ടികളെ കടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നുവെന്ന്. കാട്ടുതീപോലെയാണ് സന്ദേശം പ്രചരിച്ചത്. കുട്ടികളെ തട്ടിയെടുക്കുന്ന സംഘങ്ങള്‍ നമ്മുടെ സംസ്ഥാനത്തേക്ക് കടന്നിട്ടുണ്ട്. അവയവ കച്ചവടം നടത്തുന്ന വലിയ മാഫിയയുടെ ഭാഗമാണവര്‍, അപരിചതരെ അകറ്റി നിര്‍ത്തുക, ജാഗ്രത പാലിക്കുക. എന്നിങ്ങനെ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പ്രചരിച്ചുകൊണ്ടേയിരുന്നു. ഈ സന്ദേശങ്ങളുടെ ഉറവിടം എവിടെയാണെന്നോ ഇതിന്റെ ആധികാരികതയെക്കുറിച്ചോ ആരും സംശയം പ്രകടിപ്പിച്ചുമില്ല, അന്വേഷിട്ടും ഇല്ല. ദൃശ്യങ്ങള്‍ സഹിതം ദൃശ്യങ്ങള്‍ സഹിതമായിരുന്നു ഇത്തരം മെസേജുകള്‍ എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ ആണെന്ന് തോന്നിപ്പിക്കുന്നതാണിവ. മോട്ടോര്‍ സൈക്കിളില്‍ വരുന്ന ഒരാള്‍ കുട്ടിയെ തട്ടിയെടുത്തു കൊണ്ടുപോകുന്നതാണ് ദൃശൃങ്ങളിലുള്ളത്. സംഭവം സത്യമാണെന്ന് തോന്നാന്‍ ഇതുതന്നെ ധാരളമായിരുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ കഥ മറ്റൊന്നാണ്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള ഒരു വീഡിയോ ആണിത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അവബോധമുണ്ടാക്കാനായി നിര്‍മിച്ചതായിരുന്നു ഈ വീഡിയോ. വീഡിയോയുടെ അവസാനഭാഗം ഒഴിവാക്കിയാണ് ഇന്ത്യയില്‍ ഇത് പ്രചരിപ്പിച്ചത്. ഈ ദൃശൃങ്ങളുടെ പേരില്‍ മഹാരാഷ്ട്രയില്‍ അഞ്ച് പേരെയും ത്രിപുരയില്‍ മൂന്ന് പേരെയുമാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. എന്തും  കണ്ണടച്ച് വിശ്വസിച്ച് ഫോര്‍വേഡ് ചെയ്യുന്നവര്‍ ഇതെല്ലാം തിരിച്ചറിഞ്ഞുവെങ്കില്‍.. 

Latest News