ക്യൂപർട്ടിനോ-ആപ്പിളിന്റെ വാർഷിക വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ച് ടിം കുക്ക്. ഏറെ കാലമായി അഭ്യൂഹങ്ങളിൽ നിറഞ്ഞു നിന്ന മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റാണ് ഇന്ന് പുറത്തിറക്കിയത്. ടെക് ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ഗാഡ്ജറ്റാണ് ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ്. വിർച്വൽ റിയാലിറ്റിയും ഓഗ്മെന്റ് റിയാലിറ്റിയും സംയോജിപ്പിച്ച് പുറത്തിറക്കുന്ന ഈ ഹെഡ്‌സെറ്റ് ലോകത്ത് വമ്പൻ മാറ്റങ്ങൾക്ക് വഴിതെളിക്കും.