ഉടന്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും സൗദി-ഇസ്രായില്‍ ബന്ധത്തിന് ശ്രമം തടരുമെന്ന് ആന്റണി ബ്ലിങ്കെന്‍

വാഷിംഗ്ടണ്‍- ഇസ്രായിലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കണമെന്ന അഭ്യര്‍ഥനയുമായി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍. സൗദി സന്ദര്‍ശനത്തിനു മുന്നോടിയായി ഇസ്രായില്‍ അനുകൂല ലോബിയായ എ.ഐ.പി.എസിയില്‍ നടത്തിയ പ്രസംഗത്തിലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ അഭ്യര്‍ഥന.
ഇസ്രായിലും സൗദിയും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കണമെന്ന ആവശ്യം യു.എസിന്റെ യഥാര്‍ഥ ദേശീയ സുരക്ഷാ താല്‍പര്യവുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.  ഇസ്രായില്‍-സൗദി ബന്ധം വളരെ എളുപ്പത്തില്‍ സാധാരണ നിലയിലാക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് ജോ ബൈഡനും യു.എസ് ഭരണകൂടവും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതീക്ഷയോടെ ശ്രമം തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി നേതാക്കളുമായും ഗള്‍ഫ് സഹകരണ കൗണ്‍സിലുമായും ചര്‍ച്ച നടത്താന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി  ചൊവ്വാഴ്ച വൈകിട്ട് ജിദ്ദയില്‍ എത്തിച്ചേരും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ റിയാദില്‍ തങ്ങുന്ന അദ്ദേഹം അദ്ദേഹം ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ മന്ത്രിതല യോഗത്തില്‍ സംബന്ധിക്കും.
ഇസ്രായിലുമായി നയതന്ത്ര ബന്ധം ആരംഭിക്കുന്ന വിഷയം ഫലസ്തീന്‍ രാഷ്ട്രവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നാണ് സൗദിയുടെ പ്രഖ്യാപിത നിലപാട്.

 

Latest News