പരിസ്ഥിതി ദിനം: നോര്‍ക്ക ആസ്ഥാനത്ത് വൃക്ഷ തൈകള്‍ നട്ടു

തിരുവനന്തപുരം- അന്താരാഷ്ട്ര പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് വ്യക്ഷത്തെകള്‍ നട്ടു. നോര്‍ക്ക റൂട്ട്‌സ് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ദേവരാജന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ലതീഷ് എസ് ധരന്‍, തിരുവനന്തപുരം സെന്റര്‍ മാനേജര്‍ എസ്സ്. സഫറുളള എന്നിവര്‍ നേതൃത്വം നല്‍കി. നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Latest News