മതം മാറ്റാന്‍ ഓണ്‍ലൈന്‍ ഗെയിം; യു.പിയില്‍ രണ്ട് മുസ്ലിം യുവാക്കള്‍ക്കെതിരെ കേസ്

ലഖ്‌നൗ- ഫോര്‍ട്ട്‌നൈറ്റ് എന്ന ഓണ്‍ലൈന്‍ ഗെയിം ഉപയോഗിച്ച് മൂന്ന് കുട്ടികളെ മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യു.പിയില്‍ രണ്ട് മുസ്ലിം യുവാക്കള്‍ക്കെതിരെ കേസ്.
പ്രായപൂര്‍ത്തിയാകാത്ത ഒരു ജൈന ആണ്‍കുട്ടിയെയും രണ്ട് ഹിന്ദു ആണ്‍കുട്ടികളെയും മതം മാറ്റാന്‍ ശ്രമിച്ചതിനാണ് രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തതെന്ന് ഗാസിയാബാദ് ഡിസിപി സിറ്റി നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.
ചില മുസ്ലിം കുട്ടികള്‍ ഹിന്ദു ആണ്‍കുട്ടികളുടെ പേരുകള്‍ ഉപയോഗിച്ച്, ഗെയിം വിജയിക്കാന്‍ കൗമാരക്കാരോട് ഖുറാന്‍ സൂക്തങ്ങള്‍ ചൊല്ലാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന്  അഗര്‍വാള്‍ പറഞ്ഞു. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തകരായ സാക്കിര്‍ നായിക്കിന്റെയും താരിഖ് ജാമിലിന്റെയും വീഡിയോകള്‍ കുട്ടികളെ കാണിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News