സഹപാഠിയെ കാണാന്‍ പോയ 16 കാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

പത്തനംതിട്ട- പത്താം ക്ലാസ്സുകാരനെ സഹപാഠിയുടെ വീടിനു സമീപത്തെ പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി അങ്ങാടി പേട്ട അലങ്കാരത്ത് വീട്ടില്‍ അബ്ദുള്‍ ലത്തീഫിന്റെ മകന്‍ മുഹമ്മദ് ആഷികിന്റെ മൃതദേഹമാണ് പുതുശേരിമലക്ക് സമീപമുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയത്. സമീപത്തായി കുട്ടി വന്ന സ്‌കൂട്ടറും കണ്ടെത്തി.
ആഷികിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ റാന്നി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ സഹപാഠിയുടെ നമ്പരിലേക്ക് പോയ വിളികള്‍ കണ്ടെത്തി.തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

 

Latest News