പൊന്നാനിയില്‍ പ്രഭാതസവാരിക്കിടെ ഓട്ടോ ടാക്‌സിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

പൊന്നാനി- പ്രഭാത സവാരിക്കിറങ്ങിയവരെ ഓട്ടോ ടാക്‌സിയിടിച്ച്  രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് പരിക്ക്. പൊന്നാനി ഈഴുവത്തിരുത്തി സ്വദേശികളായ പട്ടരാലക്കല്‍ കളരിക്കല്‍ പുരുഷോത്തമ പണിക്കര്‍ (77), ഈഴുവത്തിരുത്തി കുട്ടാട് സ്വദേശി ശശികുമാര്‍ (61) എന്നിവരാണ് മരിച്ചത്. പൊന്നാനി കര്‍മ റോഡില്‍ പ്രഭാത സവാരിക്കിടെ അഞ്ചംഗ സംഘത്തിന് നേരെ  ഓട്ടോ ടാക്‌സി ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് പുറമെ സുധാകരന്‍ (60), ബാലസുബ്രഹ്മണ്യന്‍ (69) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി  പരിക്കേറ്റ് പുരുഷോത്തമനെയും, ശശികുമാറിനെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. രാധയാണ് പുരുഷോത്തമ പണിക്കരുടെ ഭാര്യ. മക്കള്‍: ജയശ്രീ, രാജശ്രീ, ശ്രീനാഥ്. മരുമകന്‍:സുരേഷ്. അംബികയാണ് മരണപ്പെട്ട ശശികുമാറിന്റെ ഭാര്യ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 

Latest News