കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിന് തീവെക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

കോഴിക്കോട്- കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ കംപാര്‍ട്ട്‌മെന്റിന് ഉള്ളില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്.
കംപാര്‍ട്ട്‌മെന്റിനകത്ത് ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കര്‍ കീറിയെടുത്ത് അത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു.  ഇന്റര്‍സിറ്റി എക്‌സ്പ്രസ് 2.20ഓടെ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Latest News