തിരുവനന്തപുരം-കെ.എസ്.ആര്‍.ടി.സി ബസില്‍ വീണ്ടും യാത്രക്കാരിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയുടെ പരാതിയില്‍ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജോലി കഴിഞ്ഞ് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. കോട്ടയത്തുവെച്ചാണ് രാജു ബസില്‍ കയറിയത്. തുടര്‍ച്ചയായി തന്നെ ശല്യംചെയ്ത ഇയാള്‍ ബസ് തിരുവനന്തപുരത്തെത്തിയപ്പോള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് യുവതിയുടെ പരാതി.
യുവതി ബഹളംവെച്ചതോടെ സഹയാത്രികരാണ് രാജുവിനെ പിടികൂടിയത്. തുടര്‍ന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.