യു.പിയില്‍ പാമ്പിന്‍ കുഞ്ഞിനെ മൂന്നുവയസ്സുകാരന്‍ചവച്ചുകൊന്നു

ഫാറൂഖാബാദ്- ഉത്തര്‍പ്രദേശില്‍ പാമ്പിന്‍ കുഞ്ഞിനെ കടിച്ചുകൊന്ന മൂന്നു വയസ്സുകാരന്‍ വാര്‍ത്തകളില്‍. ഭീതിയിലായ മാതാപിതാക്കള്‍ കുട്ടിയെയും കടിച്ചുകൊന്ന പാമ്പിനേയും ആശുപത്രിയില്‍ എത്തിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം കുട്ടിക്ക് അപകടമൊന്നുമില്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് ചെയ്തു.
യുപിയിലെ ഫറൂഖാബാദിലാണ് സംഭവം. വിഷമില്ലാത്ത ചെറിയ പാമ്പിനെയാണ് ബാലന്‍ ചവച്ച് കൊന്നത്.  കുട്ടിയുടെ വായില്‍ ചത്ത പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പാമ്പിനെ പോളിബാഗിലാക്കി കുട്ടിയോടൊപ്പം ആശുപത്രിയിലെത്തിച്ചു. ഇത് സംഭവം പെട്ടെന്ന് മനസ്സിലാക്കാനും ആവശ്യമായ പരിശോധനകള്‍ നടത്താനും ഡോക്ടര്‍മാര്‍ക്ക് സഹായകമായി.

 

Latest News