വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോ ജിദ്ദയില്‍

ജിദ്ദ- വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോ സൗദി അറേബ്യയില്‍. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഇറങ്ങിയ മദുറോയെ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, സഹമന്ത്രി മുസൈദ് ബിന്‍ മുഹമ്മദ് അല്‍ഐബാനും ചേര്‍ന്ന് സ്വീകരിച്ചു.
എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള വെനസ്വേല പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ഈ ആഴ്ച അവസാനം റിയാദില്‍ തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. യു.എസ് വിദേശസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍, ഉന്നത യു.എസ് നയതന്ത്രജ്ഞന്‍ അടുത്തയാഴ്ച സൗദി അറേബ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തി.

 

 

Latest News