കെ ഫോണില്‍ വില കുറഞ്ഞ ചൈനീസ് കേബിളുകള്‍; ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം-കെ ഫോണ്‍ പദ്ധതിയില്‍ ഗുരുതര ക്രമക്കേടുണ്ടെന്നും  പിണറായി സര്‍ക്കാര്‍ ജനത്തെ കൊള്ളയടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.
നിബന്ധനകള്‍ ലംഘിച്ചാണ് കെ ഫോണിനായുള്ള കേബിള്‍ ഇടുന്നതെന്നും സതീശന്‍ ആരോപിച്ചു. കെ ഫോണിനായി വില കുറഞ്ഞ ചൈനീസ് കേബിളുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഗുണ മേന്മയില്‍ ഒരു ഉറപ്പുമില്ലെന്നും സതീശന്‍ പറഞ്ഞു.
കെ ഫോണിനായി എത്ര കണക്ഷന്‍ കൊടുത്തു എന്ന് സര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. പതിനായിരം പേര്‍ക്ക് നല്‍കി എന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. ജില്ല തിരിച്ചു സര്‍ക്കാര്‍ കണക്ക് പുറത്തു വിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മന്ത്രിമാര്‍ മുഖ്യമന്ത്രിയെ പിന്തുണക്കണമെന്ന മന്ത്രി റിയാസിന്റെ പ്രസ്താവന ഭീഷണിയാണെന്നും മുഖ്യമന്ത്രിയുടെ കുടുംബത്തെ സംരക്ഷിക്കാനാണ് റിയാസ് ശ്രമിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

 

Latest News