അമൽ ജ്യോതി കോളജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി

കോട്ടയം - കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണ ചുമതല.
 രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർത്ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷിനെ(20) വെള്ളിയാഴ്ച കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സംഭവം. സംഭവത്തിൽ കുടുംബം കോളജ് അധികൃതർക്കെതിരെ രംഗത്തുവന്നിരുന്നു. വിദ്യാർത്ഥിനിയുടെ മരണത്തിൽ കാമ്പസിനകത്ത് വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. മരണത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചത്.
 

Latest News