സൗദിയില്‍ മയക്കുമരുന്ന് ശേഖരുമായി യുവാവ് അറസ്റ്റില്‍

അബഹ - അസീര്‍ പ്രവിശ്യയില്‍ പെട്ട ദഹ്‌റാന്‍ അല്‍ജുനൂബില്‍ മയക്കുമരുന്ന് ശേഖരവുമായി സ്വദേശി യുവാവിനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. വിതരണത്തിന് സൂക്ഷിച്ച 54 കിലോ ഹഷീഷ് പ്രതിയുടെ പക്കല്‍ കണ്ടെത്തി. തുടര്‍ നടപടികള്‍ക്ക് യുവാവിനെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.

 

Latest News