അവധേഷ് റായി കൊലക്കേസില്‍ മുഖ്താര്‍ അന്‍സാരിക്ക് ജീവപര്യന്തം

മുഖ്താര്‍ അന്‍സാരി

ലഖ്‌നൗ-കോണ്‍ഗ്രസ് നേതാവ് അവധേഷ് റായിയെ കൊലപ്പെടുത്തിയ കേസില്‍ രാഷ്ട്രീയ നേതാവ് മുഖ്താര്‍ അന്‍സാരിക്ക് വാരാണസി കോടതി ജീവപര്യന്തം തടവ് വിധിച്ചു. 1991 ലായിരുന്നു കേസിനാസ്പദമായ കൊലപാതകം.
ഇളയ സഹോദരനും കോണ്‍ഗ്രസ് എം.എല്‍.എയുമായ അജയ് റായിയുടെ വരാണസിയിലെ വീടിനു മുന്നില്‍ വെച്ചാണ് 1991 ഓഗ്‌സറ്റ് മൂന്നിന് റായി വെടിയേറ്റു മരിച്ചത്. മുഖ്താര്‍ അന്‍സാരി, സഹായി ഭീം സിംഗ്, മുന്‍ എം.എല്‍.എ അബ്ദൂല്‍ കലീം എന്നിവരാണ് പ്രതികളെന്ന് അജയ് റായി മൊഴി നല്‍കിയിരുന്നു. 32 വര്‍ഷം പഴക്കമുള്ള കേസില്‍ പ്രത്യേക എം.പി, എം.എല്‍.എ കോടതിയാണ് കഴിഞ്ഞ മാസം 19ന് വാദം കേട്ടത്.
കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അന്‍സാരി ശ്രമിച്ചിരുന്നുവെങ്കില്‍ ജുഡീഷ്യറിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നുവെന്ന് അജിത് റായി പറഞ്ഞു.

 

Latest News