ഒറീസയില്‍ വീണ്ടും തീവണ്ടി  അപകടം; ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി

ഭുവനേശ്വര്‍- ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ ഒറീസയില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ഗുഡ്സ് ട്രെയിനാണ് പാളം തെറ്റിയത്. ബാര്‍ഗാഹ് ജില്ലയിലെ മെന്ദപള്ളിയിലാണ് അപകടം.
അഞ്ചു ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ചുണ്ണാമ്പുകല്ലുമായി പോയ തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ആളപായമില്ല. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ ദുരന്തം ഉണ്ടായ ബാലസോറില്‍ അപകടത്തില്‍ തകര്‍ന്ന ട്രാക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ രാത്രി കല്‍ക്കരിയുമായി ഗുഡ്സ് ട്രെയിന്‍ കടത്തിവിട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ട്രെയിന്‍ കടന്നുപോയത്.

Latest News