അത് വ്യാജവാര്‍ത്ത; ബ്രിജ് ഭൂഷനെതിരായ പരാതി പിന്‍വലിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ്

ന്യൂദല്‍ഹി- ഗുസ്തി ഫെഡറേഷന്‍ തലവന്‍ തലവനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പരാതി മൈനര്‍ പെണ്‍കുട്ടി പിന്‍വലിച്ചുവെന്ന വാര്‍ത്ത വ്യാജം. പരാതി പിന്‍വലിച്ചിട്ടില്ലെന്നം പോരാട്ടം തുടരുമെന്നും വനിതാ താരമായ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
വാര്‍ത്ത പൂര്‍ണമായും വ്യാജമാണ്. ഞാന്‍ പരാതി പിന്‍വലിച്ചിട്ടില്ല. പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനിച്ചത്-പെണ്‍കുട്ടിയുടെ പിതാവ് ഫോണില്‍ ബന്ധപ്പെട്ട മാധ്യമങ്ങളെ അറിയിച്ചു. പോരാട്ടം കടുത്തതാണെന്ന് അറിയാമെങ്കിലും പിന്മാറില്ലെന്നും അനുഭവങ്ങള്‍ തന്നെ തളര്‍ത്തിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പെണ്‍കുട്ടിയുടെ അമ്മാവനെന്ന് അവകാശപ്പെട്ടയാളെ ഉദ്ധരിച്ചാണ് പെണ്‍കുട്ടി പിന്മാറുകയാണെന്ന വാര്‍ത്ത പ്രചരിച്ചത്.

 

Latest News