കേരളത്തില്‍ കാലവര്‍ഷം രണ്ടുമൂന്ന് ദിവസം കൂടി വൈകും; മഴ കുറയില്ലെന്ന് പ്രതീക്ഷ

മുംബൈ- കാലര്‍ഷം കേരള തീരത്ത് എത്താന്‍ രണ്ടുമൂന്ന് ദിവസം കൂടി വൈകുമെന്ന് കാലവാസ്ഥാ നിരീക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജൂണ്‍ ഒന്നിന് ആരംഭിക്കേണ്ടിയിരുന്ന കാലവര്‍ഷം ജൂണ്‍ നാലിന് മാത്രമേ തുടങ്ങാന്‍ സാധ്യതയുള്ളൂവെന്ന് നേരത്തെ പ്രവചിച്ചിരുന്നു.
അറബിക്കടലിലെ ചക്രവാതച്ചുഴി കാരണം കേരള തീരം ഇനിയും മേഘാവൃതമായിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
മഴക്കാലം കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ അടുത്ത രണ്ടു മൂന്ന് ദിവസത്തിനകം മഴ തുടങ്ങുമെന്നാണ് പ്രതീക്ഷ.
എല്‍നിനോ പ്രതിഭാസത്തിനു സാധ്യതയുണ്ടെങ്കിലും നാല് മാസത്തെ മണ്‍സൂണ്‍ സീസണില്‍ ശരാശരി മഴ ലഭിക്കുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്.

 

Latest News