ഹാജിമാര്‍ക്ക് കേരളത്തില്‍മാത്രം എന്തുകൊണ്ട് ഏഴു ലക്ഷം; സ്വകാര്യ ഗ്രൂപ്പുകളുടെ ചൂഷണം

കണ്ണൂര്‍- കേരളത്തില്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ നടത്തുന്നത് തീവെട്ടിക്കൊള്ളയാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.അബ്ദുല്ലക്കുട്ടി. പ്രൈവറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കുന്ന ക്വാട്ട വെട്ടിക്കുറച്ചതിനെ അദ്ദേഹം ന്യായീകരിച്ചു. പ്രത്യേക ക്വാട്ട വേണ്ടെന്നുവെച്ചതിലൂടെ അല്ലാഹുവിനു മുന്നില്‍ എല്ലാവരും ഒരുപോലെയാണെന്ന ഉജ്വല സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മറ്റു സംസ്ഥാനങ്ങളില്‍ സ്വകാര്യ ഗ്രൂപ്പുകര്‍ നാല് ലക്ഷം ഈടാക്കുമ്പോള്‍ കേരളത്തില്‍ ഏഴു ലക്ഷംമുതലാണ് ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News