മദ്രസ അധ്യാപകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍

കുന്ദമംഗലം- മദ്രസ അധ്യാപകനും കേരള മുസ്‌ലിം ജമാഅത്ത് പതിമംഗലം യൂനിറ്റ് പ്രസിഡന്റുമായ യു. അഷ്‌റഫ് സഖാഫിയെ വീടിന് സമീപത്തുവെച്ച് വെട്ടിപ്പരിക്കേല്‍പിച്ച അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിമംഗലം സ്വദേശി മുഹമ്മദ് ഷമീര്‍ (33) ആണ് അഞ്ചു മാസത്തിനുശേഷം പിടിയിലായത്. 2022 ഡിസംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ ശനിയാഴ്ച വൈകീട്ടാണ് വീടിന് സമീപത്തുനിന്ന് പോലീസ് പിടികൂടിയത്.  സര്‍വകക്ഷി ആക്ഷന്‍ കമ്മറ്റി രൂപവത്കരിച്ച് കുന്ദമംഗലം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്തിയിരുന്നു.

 

Latest News