സൗദിയുടെ പലഭാഗങ്ങളിലും വെള്ളിയാഴ്ച വരെ കാറ്റും മഴയും

റിയാദ്-സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.
അസീര്‍, അല്‍ബാഹ, ജിസാന്‍, മക്ക എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. അല്‍ ഖസീം, നജ്‌റാന്‍, റിയാദ്,തബൂക്ക്, അല്‍ ജൗഫ്, ഉത്തര അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നു. മക്ക പ്രവിശ്യയില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. മദീനയിലും ഹായിലിലും ഇന്നും നാളെയും കാലാവസ്ഥാ മാറ്റത്തിനു സാധ്യതയുണ്ട്.

 

Latest News