വാറങ്കലില്‍ പടക്കശാലയില്‍ സ്‌ഫോടനം; 11 മരണം

ഹൈദരാബാദ്- തെലങ്കാനയിലെ വാറങ്കലില്‍ പടക്ക ശേഖരം സൂക്ഷിച്ച ഗോഡൗണില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് 1.45ഓടെയാണ് ദുരന്തമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വന്‍ അഗ്നിബാധ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. വാറങ്കല്‍ ജില്ലയിലെ കൊട്ടലിംഗളയിലാണ് സംഭവം. സ്‌ഫോടനം നടക്കുമ്പോള്‍ 15 പേരോളം ഗോഡൗണിനകത്ത് ഉണ്ടായിരുന്നു. അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്്‌ഫോടന കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
 

Latest News