Sorry, you need to enable JavaScript to visit this website.

ഒഡീഷ ട്രെയിന്‍ ദുരന്തത്തെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് റെയില്‍വേ ബോര്‍ഡ്

ഭുവനേശ്വര്‍ - ഒഡീഷ ട്രെയിന്‍ ദുരന്തത്തെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തിലെ മരണസംഖ്യ 275 ആണെന്ന് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി. കണക്കെടുത്തപ്പോള്‍ ചില മൃതദേഹങ്ങള്‍ രണ്ടുതവണ എണ്ണിയതാണ് മരണസംഖ്യ നേരത്തെ കൂടുതലാകാന്‍ കാരണമായതെന്നാണ് വിശദീകരണം. ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡല്‍ എക്സ്പ്രസും, യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ - ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസും, ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. സിഗ്നലിംഗിലെ പിഴവാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 


 

 

 

 

Latest News