ന്യൂദല്‍ഹി- ജനപ്രിയ സമൂഹിക മാധ്യമമായ വാട്‌സ്ആപ്പിനെ തകറിലാക്കുന്ന ബഗ് പ്രചരിക്കുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. ജനപ്രീതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഇടക്കിടെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ആപ്പിനെതന്നെ തകരാറിലാക്കുന്ന ബഗ്ഗുകള്‍ വാട്‌സ് ആപ്പ് ലക്ഷ്യമിട്ട് പ്രചരിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.
പാണ്ഡ്യ മയൂര്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ ബഗ് ആദ്യമായി കണ്ടെത്തിയത്. wa.me/settings എന്ന ലിങ്ക് ഓപ്പണ്‍ ആക്കിയാല്‍ വാട്‌സ്ആപ്പിന്റെ സെറ്റിംഗ്‌സിലേക്ക് പോകാന്‍ സാധിക്കും.
െ്രെപവറ്റ് ചാറ്റ് വഴിയോ ഗ്രൂപ്പിലോ അയച്ചുകിട്ടുന്ന ലിങ്ക് തുറക്കുമ്പോള്‍ വാട്ട്‌സ്ആപ്പ് ക്രാഷ് ആവുകയും റീ സ്റ്റാര്‍ട്ടായി വരികയും ചെയ്യും. wa.me/settings സ്റ്റാറ്റസായി വരുന്ന ഈ ലിങ്ക് ഓപ്പണ്‍ ചെയ്താലും ആപ്പ് ക്രാഷാകും. റീസ്റ്റാര്‍ട്ട് ചെയ്താല്‍ പ്രശ്‌നം മാറുമെങ്കിലും ലിങ്ക് വന്ന ചാറ്റ് ഓപ്പണ്‍ ആക്കരുത്. നിലവില്‍ വാട്‌സ് ആപ്പിന്റെ 2.23.10.77 പതിപ്പിനെയാണ് ബഗ്ഗ് ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് വേര്‍ഷനുകളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട് വാട്‌സ് അപ്പ് ഗുരുതര ആരോപണങ്ങള്‍ നേരിടുന്നതിനിടയിലാണ് പുതിയ ലിങ്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.