ഹജ് സർവീസിന്റെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ഹജ് മന്ത്രാലയം

ഹജ് മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖ.

മക്ക- ഹജ് സർവീസിന്റെ പേരിലുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ഹജ് മന്ത്രാലയം രംഗത്ത്. ഹജ് ദിവസങ്ങൾ അടുത്തതോടെ ഹജ് സർവീസ് നൽകുന്നുവെന്ന പേരിൽ തട്ടിപ്പുകാർ സജീവമാകുന്നതിനെ കുറിച്ചാണ് ഹജ് മന്ത്രാലയം മുന്നറിയിപ്പു നൽകിയത്.
ഹജ് സർവീസുകൾക്ക് ഹജ് മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയല്ലാത്തൊരു മാർഗവുമില്ലെന്നും മറ്റേതെങ്കിലും രൂപത്തിൽ പെർമിറ്റുകൾ ലഭ്യമാക്കുമെന്ന് പറയുന്നത് വ്യാജന്മാരായിരിക്കുമെന്നും വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി. ഈ വർഷത്തെ ഹജ് ബുക്കിംഗുകൾ വളരെ നേരത്തെ തന്നെ ്പ്രഖ്യാപിക്കുകയും പെർമിറ്റ് ഇഷ്യൂ ചെയ്യൽ ഏറെക്കുറെ സമാപനത്തോട് അടുക്കുകയുമാണ്. 
ഹജ് കമ്പനികളിൽ ബാക്കി വരുന്ന സീറ്റുകളിലേക്ക് ഹജ് മന്ത്രാലയ പോർട്ടൽ വഴി ദുൽഹജ് 7 വരെയോ സീറ്റുകൾ തീരുന്നതു വരെയോ ബുക്കിംഗ് തുടരുമെന്നും മന്ത്രാലയം അറിയിച്ചു. അതിനാൽ വ്യാജ ഹജ് നടത്തിപ്പുകാരെ കരുതിയിരിക്കണമെന്ന് ഹജ് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags

Latest News