Sorry, you need to enable JavaScript to visit this website.

റിയാദ് എയർ; സൗദിയുടെ പുതിയ വിമാനക്കമ്പനിക്ക് വിഷ്വൽ ഐഡന്റിറ്റിയായി

സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർലൈനിന്റെ കമ്പനി പുറത്തുവിട്ട രൂപങ്ങൾ.

രണ്ടു ലക്ഷം തൊഴിലവസരങ്ങൾ

റിയാദ്- പുതുതായി സൗദി കിരീടാവകാശി പ്രഖ്യാപിച്ച ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറിന്റെ ഔദ്യോഗിക ചിഹ്നം (വിഷ്വൽ ഐഡന്റിറ്റി) കമ്പനി പുറത്തു വിട്ടു. ആധുനിക ശൈലി പ്രതിഫലിപ്പിക്കുന്നതും ആകർഷകവുമായ രീതിയിൽ ഡിജിറ്റൽ ഡിസൈനിംഗിലൂടെയാണ് ചിഹ്നം രൂപകൽപന നടത്തിയിരിക്കുന്നത്.
റിയാദ് എയറിനു വേണ്ടി അമേരിക്കൻ വിമാന കമ്പനിയുമായി നിർമാണ കരാറിലെത്തിയിരിക്കുന്ന 39 ബോയിംഗ് 787 വിമാന ഫഌറ്റുകളിലെ ആദ്യത്തെ വിമാനത്തിലാണ് ചിഹ്നം രേഖപ്പെടുത്തിയ ചിത്രങ്ങൾ കമ്പനി പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്തെ ഏവിയേഷൻ രംഗത്ത് കുതിച്ചു ചാട്ടം ലക്ഷ്യമിട്ട് വിഷൻ 2030 ഭാഗമായി ജനറൽ ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുപയോഗിച്ച് റിയാദ് എയറിനു വേണ്ടി പ്രത്യേകം നിക്ഷേപം നടത്തുമെന്നും കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു.


2030 ഓടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 90 ഓളം പോയിന്റുകളിലേക്ക് റിയാദ് എയർ സർവീസ് നടത്തും. പെട്രോളിതര വരുമാന സ്രോതസ്സുകളിലേക്ക് പ്രതിവർഷം 7500 കോടി റിയാൽ സംഭാവന നൽകുവാനും രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും റിയാദ് എയറിനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചിരുന്നു.

Tags

Latest News