ന്യൂദല്‍ഹി- ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് രാജ്യത്ത് 123 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. 56 ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. പത്ത് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുകയോ മറ്റൊരു ട്രെയിനിലേക്ക് സീറ്റ് മാറ്റി നല്‍കുകയോ ചെയ്തതായും റെയില്‍വേയും അറിയിപ്പില്‍ പറയുന്നു.
ജൂണ്‍ മൂന്നു മുതല്‍ ഏഴ് വരെയായി 14 ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചിട്ടുണ്ട്.
സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ബുധനാഴ്ചയോടെ പുന:രാരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.