കരുവാരകുണ്ട് സ്വദേശി കാനഡയില്‍ മുങ്ങി മരിച്ചു


നിലമ്പൂര്‍ - തടാകത്തില്‍ നീന്തുന്നതിനിടെ കരുവാരക്കുണ്ട് സ്വദേശിയായ യുവാവ് കാനഡയിലെ വാന്‍ ഡ്യുവറില്‍ മുങ്ങി മരിച്ചു. കരുവാരകുണ്ട്  ഭവനംപറമ്പ് പള്ളിക്കുന്നേല്‍ ഡോയി-സിബിലി ദമ്പതികളുടെ മകന്‍ പോള്‍മാത്യു (27) ആണ് മുങ്ങി മരിച്ചത്. അവിവാഹിതനാണ്. തടാകത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ കൂട്ടുകാരൊടൊപ്പം നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഒരു വര്‍ഷം മുമ്പാണ് ബിസിനസ് ആവശ്യാര്‍ഥം പോള്‍ കാനഡയില്‍ പോയത്. സഹോദരങ്ങളായ അലന്‍, റോസ് എന്നിവര്‍ കാനഡയിലുണ്ട്. മറ്റൊരു സഹോദരന്‍ ജോണ്‍. സംസ്‌കാരം നാട്ടില്‍ നടത്തും.

 

Latest News