മണിപ്പൂരില്‍ ഹൈവേ തടസ്സങ്ങള്‍ നീക്കാന്‍ അമിത് ഷായുടെ അഭ്യര്‍ഥന; കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട് കത്തിച്ചു

ഇംഫാല്‍- വംശീയ കലാപമുണ്ടായ മണിപ്പൂരില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയപാത രണ്ടിലെ ഉപരോധങ്ങള്‍ നീക്കാന്‍ സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അവശ്യവസ്തുക്കള്‍, ഗതാഗത ഇന്ധനം, മരുന്നുകള്‍ എന്നിവ യാതൊരു തടസ്സവുമില്ലാതെ സംസ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ ഹൈവേയിലെ പ്രതിബന്ധങ്ങള്‍ നീക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, സംസ്ഥാനത്ത് പുതിയ അക്രമ സംഭവത്തില്‍, കക്ചിംഗ് ജില്ലയിലെ സിറ്റിംഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.രഞ്ജിത്തിന്റെ വസതിക്ക് കുക്കി തീവ്രവാദികള്‍ തീയിട്ടു.
മണിപ്പൂരിലെ ജനങ്ങളോടുള്ള എന്റെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥന ഇംഫാല്‍ദിമാപൂര്‍, എന്‍എച്ച് 2 ഹൈവേയിലെ ഉപരോധങ്ങള്‍ നീക്കുക എന്നതാണെന്ന് റോഡ് ഉപരോധം പിന്‍വലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് അമിത് ഷാ ട്വീറ്റ് ചെയ്തു.

 

 

Latest News