സുൽത്താൻ ബത്തേരി- മൂന്നുകാലിൽ പിറന്ന കണ്ണൻ വീട്ടുകാരുടെയും നാട്ടുകാരുടെയും ഓമനയായി. ദിവസങ്ങൾ മുമ്പ് പുതാടി പുളിയമ്പറ്റ തറപ്പേൽ രാമചന്ദ്രന്റെ തൊഴുത്തിൽ ജനിച്ച മൂരിക്കിടാവാണ് കണ്ണൻ. രണ്ടു പിൻകാലും ഒരു മുൻകാലുമാണ് കണ്ണനുള്ളത്. കാലുകളിൽ ഒന്നിന്റെ കുറവ് വകവയ്ക്കാതെയാണ് കണ്ണൻ അമ്മയ്‌ക്കൊപ്പം കഴിയുന്നത്. മറ്റു പശുക്കിടാങ്ങളേതിനു വിഭിന്നമായി കൂടുതൽ സമയവും പിന്നോട്ട് നടക്കാനും ഓടാനുമാണ് കണ്ണനു താത്പര്യം. കണ്ണനെ കാണാനും തലോടാനും നിരവധിയാളുകളാണ് രാമചന്ദ്രന്റെ തൊഴുത്തിലെത്തുന്നത്.