Sorry, you need to enable JavaScript to visit this website.

നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽവേ: അന്തിമ സർവേയ്ക്ക് ടെൻഡർ ക്ഷണിച്ചു

കൽപറ്റ- നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽ പദ്ധതിയുടെ ഡി.പി.ആർ-അന്തിമ സ്ഥലനിർണയ സർവേയ്ക്കു
സതേൺ റെയിൽവേ കൺസ്ട്രക്ഷൻ ഓർഗനൈസേഷൽ ടെൻഡർ ക്ഷണിച്ചു. 513.83 ലക്ഷം രൂപയുടേതാണ് ടെൻഡർ നടപടികൾ. കഴിഞ്ഞ ഒമ്പതിനാണ് അന്തിമ സ്ഥലനിർണയ സർവേയ്ക്ക് 5.9 കോടി രൂപ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായത്.
2016ൽ റെയിൽവേ ബോർഡ് നിലമ്പൂർ-നഞ്ചൻഗോഡ് പാതയുടെ ഡി.പി.ആർ തയാറാക്കാൻ കേരള സർക്കാരിന് അനുമതി നൽകിയിരുന്നു. ഇതേത്തുടർന്ന സംസ്ഥാന സർക്കാർ സർവേ നടത്താൻ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തി. സർവേ പ്രവർത്തനം പകുതിയോളം പൂർത്തിയായപ്പോൾ സർക്കാർ ഫണ്ട് നൽകാതെ പദ്ധതി മരവിപ്പിച്ചു.
കേന്ദ്ര അനുമതി ലഭിക്കാത്ത തലശേരി-മൈസൂരു പാതയ്ക്കുവേണ്ടി നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽ പദ്ധതി  അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തിയ സമരങ്ങളുടെ വിജയമാണ് ഇപ്പോഴത്തെ റെയിൽവേ ബോർഡ് നടപടിയെന്ന് ഭാരവാഹികളായ അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, എംഎ. അസൈനാർ എന്നിവർ പറഞ്ഞു.
 

Latest News