Sorry, you need to enable JavaScript to visit this website.

വിവാഹ സല്‍ക്കാരത്തില്‍ കുഴിമന്തി കഴിച്ച 60 പേര്‍ക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം- വെളിയങ്കോട് എരമംഗലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 60 പേര്‍ക്ക് ഭക്ഷ്യവിഷബാധ. എരമംഗലത്തെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍ക്കാര ചടങ്ങിനിടെ ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.
പെരുമ്പടപ്പ് അയിരൂരിലെ വധുവിന്റെ വീട്ടിലെ വിവാഹ തലേന്നത്തെ സല്‍ക്കാരമാണ് ശനിയാഴ്ച രാത്രി ഓഡിറ്റോറിയത്തില്‍ നടന്നത്. ഇവിടെനിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് വയറിളക്കവും ഛര്‍ദിയും ഉണ്ടായത്. ഭക്ഷ്യ വിഷബാധയേറ്റവരെ പുത്തന്‍ പള്ളിയിലെയും പുന്നയൂര്‍ക്കുളത്തേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

 

Latest News