Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഭിമന്യു വധം: പിന്നില്‍ പ്രഫഷനല്‍ സംഘമെന്ന് ഡിജിപി

കൊച്ചി- എറണാകുളം മഹാരാജാസ് കോളെജി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിനു പിന്നില്‍ പ്രഫഷനല്‍ കൊലയാളി സംഘമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേസില്‍ നാലു എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ നിന്നുള്ള സഹായം ലഭിച്ചിട്ടുണ്ട്. കൊലയില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് പങ്കുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ഡി.ജി.പി പറഞ്ഞു. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് അഭിമന്യു തല്‍ക്ഷണം കൊല്ലപ്പെടാന്‍ ഇടയാക്കിയത്. ഇതു പ്രഫഷനല്‍ കൊലയാളികള്‍ക്കെ ഇത്തരത്തില്‍ മുറിവേല്‍പ്പിക്കാന്‍ കഴിയൂവെന്ന് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു. 

സംഭവത്തില്‍ പീരുമേട്, വണ്ടിപ്പെരിയാന്‍ എന്നിവിടങ്ങളില്‍ നിന്നായി നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയില്‍ നിന്ന് നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
 

Latest News