Sorry, you need to enable JavaScript to visit this website.

പിടിപ്പില്ലാത്ത മന്ത്രിമാരെ നിയമിക്കുന്നതില്‍ മോഡി ലോകപ്രശസ്തന്‍- സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂദല്‍ഹി- ഒഡിഷ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇതിനായി പ്രധാനമന്ത്രിയുടെ ഉത്തരവ് കാത്തിരിക്കരുത്. കുറഞ്ഞ വേഗത്തിലോടുന്ന ട്രെയിന് വേണ്ടി നിശ്ചയിച്ചിരുക്കുന്ന ട്രാക്കിലൂടെ ഒരിക്കലും അതിവേഗ വണ്ടി പോകാന്‍ പാടില്ല. അതിനാല്‍ ഇതൊരു വലിയ വീഴ്ചയാണ്. മന്ത്രി രാജിവെക്കുക തന്നെ വേണം- സ്വാമി ട്വീറ്റ് ചെയ്തു.
കാര്യക്ഷമതയില്ലാത്തതും നട്ടെല്ലില്ലാത്തതുമായ മന്ത്രിമാരെ നിയമിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകപ്രശസ്തനാണെന്നും സ്വാമി പറഞ്ഞു. അതിനുള്ള വിലയാണ് ഈ നല്‍കുന്നത്. മറ്റൊരു ഉദാഹരണം മണിപ്പൂരാണ്. പിടിപ്പില്ലാത്ത ഒരാളെ നിയമിച്ചതിന്റെ ബുദ്ധിമുട്്ണ് പ്രധാനമന്ത്രി അനുഭവിക്കുന്നതെന്നും സ്വാമി പറഞ്ഞു. നാല് മണിക്കൂറിനിടെ സ്വാമിയുടെ ട്വീറ്റ് 14 ലക്ഷത്തിലധികം പേരാണ് കണ്ടത്.

 

Latest News