Sorry, you need to enable JavaScript to visit this website.

ചാരസംഘടനകള്‍ സിംഗപ്പൂരില്‍ രഹസ്യയോഗം ചേര്‍ന്നു, ഇന്ത്യയില്‍നിന്ന് റോ

സിംഗപ്പൂര്‍ - സിംഗപ്പൂരില്‍ നടന്ന ഷാംഗ്രിലാ ഡയലോഗ് രഹസ്യ സുരക്ഷാ യോഗത്തില്‍ ലോകത്തിലെ രണ്ട് ഡസനോളം പ്രമുഖ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സിംഗപ്പൂര്‍ ഗവണ്‍മെന്റാണ് രഹസ്യ സമ്മേളനത്തിന് വേദിയൊരുക്കിയത്.
യു.എസിനെ പ്രതിനിധീകരിച്ച് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഹെയ്ന്‍സ്, യു.എസ് രഹസ്യാന്വേഷണ വിഭാഗം തലവന്‍ എന്നിവരാണ് പങ്കെടുത്തത്. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ തലവന്‍ സാമന്ത് ഗോയലും പങ്കെടുത്തതായി ഇന്ത്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.

അഞ്ച് പ്രധാന കാര്യങ്ങളെക്കുറിച്ചായിരുന്നു നിര്‍ണായക ചര്‍ച്ചകളെന്ന് യോഗവുമായി ബന്ധപ്പെട്ടവൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കൂടുതല്‍ ഔപചാരികവും തുറന്നതുമായ നയതന്ത്രം എല്ലാ സമയത്തും പ്രായോഗികമല്ലെന്നും പിരിമുറുക്കമുള്ള സമയങ്ങളില്‍ ഇത്തരം സമ്മേളനങ്ങള്‍ പ്രധാനപ്പെട്ട ഒരു ഘടകമാണെന്നും അവര്‍ വിശദീകരിച്ചു. ചര്‍ച്ച ചെയ്ത അഞ്ച് കാര്യങ്ങളും അങ്ങേയറ്റം സെന്‍സിറ്റീവ് ആണെന്നും അവര്‍ പറഞ്ഞു

 

 

Latest News