Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ ജയിലുകളില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഫലസ്തീനികളുടെ എണ്ണം 558 ആയി

ജറൂസലം- ഇസ്രായില്‍ ജയിലുകളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫലസ്തീന്‍ തടവുകാരുടെ എണ്ണം 558 ആയി ഉയര്‍ന്നു. അധിനിവേശ ജറുസലേമില്‍ നിന്നുള്ള 42 പേരും ഇവരില്‍ ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ ഇസ്രായില്‍ സൈനിക കോടതി പുറപ്പെടുവിച്ച കഠിന ശിക്ഷാ വിധികള്‍ക്കു പുറമെ, ഇസ്രായില്‍ സര്‍ക്കാരിന്റെ  തടങ്കല്‍ നയവും നിരവധി ഘടകങ്ങളാണ് ഫലസ്തീനി ജീവപര്യന്തം തടവുകാരുടെ വര്‍ധനക്ക് കാരണം.
ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന 34 ഫലസ്തീന്‍ വനിതാ തടവുകാരില്‍ ഏഴുപേര്‍ രോഗബാധിതരാണ്. അധിനിവേശ ജറുസലേമില്‍നിന്നുള്ള സമീര്‍ അബു നിമയാണ് ദീര്‍ഘകാലമായി തടവില്‍ കഴിയുന്ന ഫലസ്തീനിയെന്ന് ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് (പിപിസി) പറയുന്നു. 1986 മുതല്‍ അബുനിമ ജയിലിലാണ്.
യൂസഫ് അസിയെയും യഹ്‌യ മെറിയെയും ജൂണ്‍ ഒന്നിന് ഇസ്രായില്‍ സൈനിക കോടതി  ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇരുവര്‍ക്കും 30 വര്‍ഷത്തെ തടവിനു പുറമെ, 1.5 ദശലക്ഷം ഷെക്കല്‍ പിഴയും വിധിച്ചു.
34 സ്ത്രീ ഫലസ്തീന്‍ തടവുകാരാണ് നിലവില്‍ ഇസ്രായേല്‍ ജയിലുകളില്‍ തടവിലാക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും പലസ്തീന്‍ പ്രിസണേഴ്‌സ് സ്റ്റഡി സെന്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആയിരത്തിലധികം ഫലസ്തീനികളെ  കുറ്റം ചുമത്താതെയും വിചാരണ കൂടാതെയും ഇസ്രായില്‍ തടവിലാക്കിയിട്ടുണ്ട്. 2003 ന് ശേഷമുള്ള ഏറ്റവും കൂടിയ  എണ്ണമാണിത്.

 

Latest News