ജിസാനില്‍ ഹൂത്തി മിസൈല്‍ ആക്രമണം; അഞ്ച് വയസ്സുകാരന് പരിക്ക്

റിയാദ്- തെക്കുപടിഞ്ഞാറന്‍ സൗദിയിലെ ജിസാനില്‍ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് വയസ്സുകാരന് പരിക്കേറ്റു. അല്‍ അര്‍ദ ഡിസ്ട്രിക്ടിലാണ് യെമനില്‍നിന്ന് ഹൂത്തികള്‍ തൊടുത്ത മിസൈല്‍ ഭാഗങ്ങള്‍ പതിച്ചതന്ന് സൗദി സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.
യെമനില്‍നിന്ന് ഹൂത്തികള്‍ തൊടുത്ത കത്യുഷ റോക്കറ്റാണിതെന്ന് അതോറിറ്റി മീഡിയ വക്താവ് കേണല്‍ യഹ് യ അല്‍ ഖഹ്്താനി ജിസാനില്‍ പറഞ്ഞു. പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് മാറ്റി.
യെമനില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യ സേന തലസ്ഥാനമായ സന്‍ആയുടെ കിഴക്കന്‍ ഭാഗത്തേക്ക് മുന്നേറിയിരിക്കെയാണ് ഹൂത്തികള്‍ സൗദി ലക്ഷ്യമിട്ട് മിസൈല്‍ ആക്രണം തുടരുന്നത്.

Latest News