കേരളത്തില്‍നിന്ന് മൂന്ന് ഹജ് വിമാനങ്ങള്‍ ജിദ്ദയിലെത്തി

ജിദ്ദ- കേരളത്തില്‍നിന്ന് മൂന്ന് വിമാനങ്ങളടക്കം ഇന്ത്യയില്‍നിന്ന് ഇന്ന് ജിദ്ദയിലെത്തിയത് ആറ് ഹജ് വിമാനങ്ങള്‍. ആദ്യമായി ജിദ്ദയിലെത്തിയ ഹാജിമാരെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ മിഷന്‍ പ്രതിനിധികളും സഘടനാ പ്രവര്‍ത്തകരുമെത്തി.
ജിദ്ദ ഹജ് ടെര്‍മിനലില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലവും പത്‌നിയും ഹജ് കോണ്‍സല്‍ അബ്ദുല്‍ ജലീലും ഹാജിമാരെ സ്വീകരിച്ചു. ജിദ്ദ കെ.എം.സി.സി.നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, വി.പി. മുസ്തഫ, കെ.എം.സി.സി എയര്‍പോര്‍ട്ട് മിഷന്‍ പ്രവര്‍ത്തകരായ നൗഫല്‍ റഹേലി, ലത്തീഫ് വെള്ളമുണ്ട, അലി പാങ്ങാട്ട്, ഷംസി എന്നിവരും വിമാനത്താവളത്തില്‍ ഹാജിമാരെ സ്വീകരിക്കാനുണ്ടായിരുന്നു. കേരളത്തില്‍നിന്ന് മൂന്ന് വിമാനങ്ങളും ഉത്തര്‍പ്രദേശില്‍നിന്ന് ഒരു വിമാനവും ഗുജറാത്തില്‍നിന്ന് രണ്ട്  വിമാനങ്ങളുമാണ് ഇന്ന് ഇന്ത്യന്‍ ഹാജിമാരെയും വഹിച്ച് ജിദ്ദയിലെത്തിയത്. ഹാജിമാരെ വിമാനത്താവളത്തില്‍നിന്ന് നേരെ മക്കയിലെ താമസസ്ഥലങ്ങളിലേക്ക്‌കൊണ്ടുപോയി.

 

Latest News