Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നവദമ്പതികൾ ആദ്യരാത്രിയിൽ റൂമിൽ മരിച്ചനിലയിൽ; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ദുരൂഹതയെന്ന് ബന്ധുക്കൾ

ലഖ്‌നൗ - വിവാഹദിനത്തിന്റെ പിറ്റേന്ന് നവദമ്പതികളെ റൂമിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബെഹ്‌റെയ്ച്ചിയിലാണ് സംഭവം. നേരം പുലർന്നിട്ടും നവദമ്പതികൾ എണീക്കാത്തതിനെ തുടർന്ന് റും തുറന്നപ്പോഴാണ് 22-കാരനായ പ്രതാപ് യാദവിനെയും 20-കാരി പുഷ്പയേയും മരിച്ചനിലയിൽ കണ്ടെത്തിയത്. 
 ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളതെന്ന് ബൽറാംപുർ എസ്.പി പ്രശാന്ത് വർമ പറഞ്ഞു. തുടർന്ന് ഒരേ ചിതയിൽ ഇരുവരുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കുകയായിരുന്നു. അതിനിടെ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. 
 മുറിയിൽ ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ സൂചനകളോ ദമ്പതികളുടെ ശരീരത്തിൽ മുറിവേറ്റ പാടുകളോ ഇല്ല. ഇരുവർക്കും ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. പിന്നെ എങ്ങനെയാണ് രണ്ടുപേർക്കും ഒന്നിച്ച് ഹൃദയാഘാതം വന്നതെന്നാണ് ബന്ധുക്കളുടെ ചോദ്യം. 
 ഇതേ തുടർന്ന് കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണ് പോലീസ്. മരണത്തിന് മുമ്പുള്ള ദിവസം ദമ്പതികൾ ചെയ്ത ഓരോ കാര്യങ്ങളുടെയും സമയരേഖ തയ്യാറാക്കുകയാണിപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ. വിവാഹദിവസം ഇരുവരും എന്താണ് കഴിച്ചതെന്നും പരിശോധിച്ചു. ഫോറൻസിക് വിദഗ്ധരുടെ സംഘം മരണത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് മുറിയും സാഹചര്യങ്ങളുമെല്ലാം പരിശോധിച്ചതായി കേസ് അന്വേഷിക്കുന്ന കാസിയർഗഞ്ച് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻചാർജ് രാജ്‌നാഥ് സിങ് പറഞ്ഞു. മരണത്തിലെ ദുരൂഹത നീക്കാൻ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തുമെന്നും ഇരുവരുടെയും ആന്തരികാവയവങ്ങൾ ലഖ്‌നൗവിലെ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കു മാറ്റിയതായും എസ്.പി പ്രശാന്ത് വർമ പറഞ്ഞു. ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ റൂമിൽ വായുസഞ്ചാരം കുറവായിരുന്നുവെന്നും ഉറങ്ങുമ്പോൾ ശ്വാസംമുട്ടിയാകാം ഹൃദയാഘാതമെന്നും സംശയങ്ങളുണ്ട്.

Latest News