Sorry, you need to enable JavaScript to visit this website.

VIDEO വളര്‍ത്തുനായക്ക് പിറന്നാള്‍ സമ്മാനമായി 16 ലക്ഷം രൂപയുടെ വീട്; വൈറലായി വീഡിയോ

വളര്‍ത്തുനായയുടെ ജന്മദിനത്തില്‍ 20,000 ഡോളര്‍ (16.4 ലക്ഷം രുപ) ചെലവഴിച്ച് നിര്‍മിച്ച പുത്തന്‍ ഡോഗ് ഹൗസ് സമ്മാനം. വീടിനു പുറമെ, നായക്ക് നല്‍കിയ മറ്റു സമ്മാനങ്ങളും കാണിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി.
അമ്പരപ്പിച്ച വീഡിയോക്ക് താഴെ ആളുകള്‍ അസൂയ നിറഞ്ഞ കമന്റുകളാണ് കുറിക്കുന്നത്. നായയുടെ ഒരു ഭാഗ്യം.
ബ്രെന്റ് റിവേരയാണ് സ്വന്തം നായയുടെ പിറന്നാള്‍ വിശേഷങ്ങള്‍ യുട്യൂബില്‍ പങ്കുവെച്ചത്. ചാര്‍ലി എന്ന നായയുടെ ജന്മദിനം വേറിട്ട രീതിയില്‍ ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വീഡിയോയുടെ തുടക്കത്തല്‍ ബ്രെന്റ് പറയുന്നു. സുഹൃത്തുക്കളുടെ കൂടി സഹായം തേടിയാണ് ചാര്‍ലിക്ക് കിടപ്പുമുറിയും ലിവിംഗ് റൂമും ഒക്കെ ഉള്‍പ്പെടുന്ന വീട് നിര്‍മിച്ചത്. 20,000  ഡോളര്‍ ചെലവായി. ചാര്‍ലിക്ക് കിടന്നുകൊണ്ട് അണ്ണാന്മാരുടെ മൂവികള്‍ കാണാന്‍ ടെലിവിഷന്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രെന്റ് ജോലിക്ക് പോകുമ്പോള്‍ നായയുടെ കൂട്ടിനായി ജോലിക്കാരനെയും നിയമിച്ചിട്ടുണ്ട്. ചാര്‍ലിയുടെ സുഹൃത്തുക്കളേയും പിറന്നാള്‍ പാര്‍ട്ടിക്ക് ക്ഷണിച്ചിരുന്നു.
ചാര്‍ലിക്ക് മറ്റൊരു ചെറിയ പട്ടിക്കുട്ടിയെ സര്‍പ്രൈസ് സമ്മാനമായി നല്‍കിയതായും ബ്രെന്റ് യുട്യൂബ് വീഡിയോയില്‍ വെളിപ്പെടുത്തുന്നു. വീട്ടിലെ പുതിയ അംഗത്തെ നക്കിയും നലോടിയും ആഘോഷിക്കുകയാണ് ചാര്‍ലി.

 

Latest News