പനി പിടിച്ച് കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകവേ കാർ പോസ്റ്റിലിടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

ചേർത്തല - പനി ബാധിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാർ പോസ്റ്റിലിടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. ചേർത്തല നഗരസഭയിലെ നാലാം വാർഡിലെ നെടുംമ്പ്രക്കാട് കിഴക്കെ നടുപ്പറമ്പിൽ മുനീറിന്റെയും അസ്‌നയുടെയും മകൾ ഹയ്‌സ(ഒന്നര വയസ്സ്)യാണ് മരിച്ചത്.
 ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു അപകടം. പനി കൂടിയതിനെത്തുടർന്ന് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഇന്നലെ രാത്രി 11.30-ഓടെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു.

Latest News